
Izhakalkkappuram
ആദർശങ്ങൾക്കപ്പുറം...പുതിയ തലമുറ തിരിച്ചറിയുന്നഅദൃശ്യനൂലുകളുടെ കാഴ്ച്ച.
ഇഴകൾക്കപ്പുറംTHE UNSEEN THREAD
ഗാന്ധി ജയന്തി ദിനത്തിൽ —2026 ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ
Event planning expertise
From intimate celebrations to grand spectacles across Dubai, we deliver seamless planning, inspired design, and flawless execution for every occasion.
Corporate galas
Sophisticated conferences, awards, and brand launches designed to impress.
Private parties
Milestone birthdays, anniversaries, and VIP gatherings planned flawlessly.

About Izhakalkkappuram
Izhakalkkappuram is a film about silence rather than argument. Set almost entirely within the confines of a single ancestral home, the film embraces a minimalist visual language, measured performances, and a restrained soundscape in which silence carries as much meaning as dialogue. Sparse Vedic-inspired musical motifs function not as religious markers but as emotional echoes of an inherited moral universe. The film is not an attempt to affirm or dismantle an ideology. It is an exploration of what happens when deeply held convictions encounter the complexity of lived experience. At its heart lies a simple question: Can an ideal remain meaningful if it no longer makes room for compassion? Ultimately, Izhakalkkappuram is less concerned with certainty than with self-reflection, inviting viewers to look beyond inherited narratives and rediscover the fragile humanity that exists within them.
ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്പൻ ദിവാകരനാണ് ഛായാഗ്രഹണം. സർഗാത്മക സംഭാവന ബി ജയചന്ദ്രൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിജോ ജോണി ചെറുവത്തൂർ. ആര്ട്ട് ഡയറക്ടർ അരുൺ രഘു ആനാട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരുൺ നായർ
ദൈവം സഹായിച്ച് ഞാൻ ഏറെ സന്തുഷ്ടനാണ്, സന്തോഷവാനാണ്...
ഞാൻ അഭിനയിച്ച പ്രഥമ ദൃഷ്ടിയ കുറ്റക്കാർ എന്ന സിനിമ ഒരുവശത്ത് ഹിറ്റായി ഓടുമ്പോൾ ഞാൻ നായകനായി അഭിനയിച്ച... ഇഴകൾക്കപ്പുറം.. എന്ന സിനിമ ഒക്ടോബർ രണ്ടിന് റിലീസിന് ഒരുങ്ങുന്നു... കൂടാതെ, മമ്മൂട്ടിയുടെ കൂടെ പദയാത്രയിലും, ഒരു വക്കീലായി അനുഷ്കോടിയിലും, ഒരു ചായക്കടക്കാരൻ ആയി തേവറിലും ഞാൻ ഒക്ടോബറിൽ തീയറ്ററുകളിൽ എത്തുന്നു..... Feeling blessed.....
P Dinesh Paniker
ഒരു സ്വപ്നം… ഒരു കൂട്ടായ്മ… ഒരു യാത്ര “ഇഴകൾക്കപ്പുറം”
ചില സിനിമകൾ നമ്മൾ നിർമ്മിക്കുന്നു.ചില സിനിമകൾ നമ്മളെ തന്നെ ഒരു യാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
“ഇഴകൾക്കപ്പുറം” എനിക്ക് അത്തരമൊരു യാത്രയാണ്.
ഒരു ആശയം മനസ്സിൽ ജനിച്ച്, അതിന് രൂപം ലഭിച്ച്, അനേകം മനുഷ്യരുടെ സ്വപ്നങ്ങളും അധ്വാനവും സ്നേഹവും ചേർന്ന് ഒരു സിനിമയായി മാറുന്നത് അടുത്തുനിന്ന് കാണാൻ കഴിഞ്ഞത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്.
മലയാള ദൃശ്യലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് വേണു നായർ. സിനിമ, പരസ്യചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ടെലിവിഷൻ തുടങ്ങി വിവിധ ദൃശ്യ മാധ്യമ മേഖലകളിലെ ദീർഘകാല അനുഭവസമ്പത്ത് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടിയിലും പ്രതിഫലിക്കുന്നുണ്ട്. മുൻപ് ദേശീയ-അന്തർദേശീയ തലങ്ങളിൽ ശ്രദ്ധ നേടിയ *“ജലസമാധി”*യിലൂടെ അദ്ദേഹം തന്റെ സംവിധാനമികവ് ഇതിനകം തന്നെ തെളിയിച്ചിട്ടുള്ളതാണ്.
വ്യത്യസ്തമായ ദൃശ്യഭാഷയും ആഴമുള്ള ചിന്തകളും കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ സംവിധായകൻ വേണു നായരുടെ കാഴ്ചപ്പാടിലാണ് ഈ ചിത്രം രൂപംകൊണ്ടത്. അദ്ദേഹത്തിന്റെ ചിന്തകളെയും സിനിമയോടുള്ള ആത്മാർത്ഥതയെയും അടുത്തറിയാൻ കഴിഞ്ഞത് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്.
“ഇഴകൾക്കപ്പുറം” ഒരു കഥ പറഞ്ഞുതീർക്കുന്ന സിനിമയല്ല മറിച്ച് ചില ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ അവശേഷിപ്പിക്കുന്ന സിനിമയാണ്.
മനുഷ്യബന്ധങ്ങൾക്കിടയിൽ കാണാനാകാതെ പോകുന്ന നൂലിഴകൾ…ജീവിതമൂല്യങ്ങൾക്കു മുന്നിൽ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ…ആദർശങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ…നമ്മുടെ ജീവിതത്തെ നിശ്ശബ്ദമായി സ്വാധീനിക്കുന്ന ബന്ധങ്ങളും വികാരങ്ങളും…
ഇവയെല്ലാം പ്രേക്ഷകനെ ചിന്തയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്ന രീതിയിലാണ് ഈ സിനിമ സമീപിക്കുന്നത്.
ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോ കലാകാരന്റെയും സാങ്കേതിക പ്രവർത്തകന്റെയും ആത്മാർത്ഥതയും സമർപ്പണവും പ്രത്യേകം ഓർക്കേണ്ടതാണ്. ഓരോരുത്തരുടെയും കഴിവും അധ്വാനവും ചേർന്നാണ് “ഇഴകൾക്കപ്പുറം” എന്ന ഈ സ്വപ്നത്തിന് പൂർണ്ണത ലഭിച്ചത്.
ഈ സിനിമയുടെ സംവിധായകൻ വേണു നായർക്കും, അഭിനേതാക്കൾക്കും, ഛായാഗ്രാഹകനും, സാങ്കേതിക പ്രവർത്തകർക്കും, നിർമ്മാണ സംഘത്തിലെ ഓരോ അംഗത്തിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ഈ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു.
“ഇഴകൾക്കപ്പുറം” — കാണാനുള്ള ഒരു സിനിമ മാത്രമല്ല…കണ്ടുകഴിഞ്ഞും മനസ്സിൽ തുടരുന്ന ചില ചോദ്യങ്ങളിലേക്കുള്ള ഒരു യാത്രയാണ്..
ആദർശങ്ങൾക്കപ്പുറം...പുതിയ തലമുറ തിരിച്ചറിയുന്നഅദൃശ്യനൂലുകളുടെ കാഴ്ച്ച.
ഇഴകൾക്കപ്പുറംTHE UNSEEN THREAD ! ഗാന്ധി ജയന്തി ദിനത്തിൽ —ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ.
https://youtu.be/IUNgGBUjwJw?si=M6pVNzaZjDUGnmRf
സ്നേഹത്തോടെ,Executive Producer
Jijo Johny Cheruvathoor
പ്രിയ സുഹൃത്തുക്കളെ,എന്റെ പുതിയ സിനിമയാണ് 'ഇഴകൾക്കപ്പുറം'. ഞാൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം സെൻസറിങ് പൂർത്തിയാക്കി പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ആദർശങ്ങളും വ്യക്തിബന്ധങ്ങളും തമ്മിൽ കൂടിക്കുഴയുമ്പോൾ മനുഷ്യജീവിതത്തിലുണ്ടാകുന്ന സങ്കീർണ്ണതകളാണ് ചിത്രത്തിന്റെ പ്രമേയം.
ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുഷ്പൻ ദിവാകരനാണ് ഛായാഗ്രഹണം. സർഗാത്മക സംഭാവന ബി ജയചന്ദ്രൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിജോ ജോണി ചെറുവത്തൂർ. ആര്ട്ട് ഡയറക്ടർ അരുൺ രഘു ആനാട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരുൺ നായർ.
ഇന്ന് ശ്രീ. ദിനേശ് പണിക്കർ സിനിമയുടെ പോസ്റ്ററും ട്രെയിലറും തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യുകയുണ്ടായി. ചിത്രത്തിന്റെ പോസ്റ്റർ ഞാൻ നിങ്ങൾക്കായി പങ്കുവെക്കുന്നു. ഏവരുടെയും വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. ഒപ്പം നിങ്ങളുടെ എല്ലാവിധ പിന്തുണയും സഹകരണവും ഉണ്ടാവുമല്ലോ.സ്നേഹത്തോടെ,
Vanu Nair

Ready to plan your next landmark event?
Partner with us to create an experience that captivates your guests and sets a new standard for luxury events. Discover how we bring your vision alive.
Get in touch
Our location
Izhakalkkappuram
Kerala Theaters
India
Phone:9744444439
Email:izhakalkkappuram@gmail.com
Create Your Own Website With Webador